കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാഴ്ചശക്തി കുറഞ്ഞവര്‍ക്കായി മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ്സ് യോഗ്യതയുള്ള കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ അധികമോ കാഴ്ചശക്തി കുറഞ്ഞവരാണെന്ന് തെളിയിക്കുന്നതിനുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 04772253870 date 27-09-2022